പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ
Monday 14 July 2025 12:13 AM IST
കോന്നി: സ്‌നേഹബന്ധത്തിലായ 16 കാരിയെ വീട്ടിലെത്തിച്ചശേഷം ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടിയ 22 കാരനെ കോന്നി പൊലീസ് അറസ്റ്റുചെയ്തു. കോന്നി താഴം അട്ടച്ചാക്കൽ ചാലുംകരോട്ട് വീട്ടിൽ എസ്.എസ്.അനന്തു സായി ആണ് പിടിയിലായത്. 12ന് ഉച്ചയ്ക്ക് 12ന് പെൺകുട്ടിയെയും കൂട്ടി ഇയാൾ പത്തനാപുരം മരുതിമൂട് പള്ളിയിൽ പോയി തിരികെ വരുംവഴി ബസിൽ വച്ച് കുട്ടിയുടെ അമ്മ ഇരുവരെയും കണ്ടു. തുടർന്ന് അമ്മ കുട്ടിയേയും കൂട്ടി സ്റ്റേഷനിൽ എത്തി പരാതി നൽകി. പെൺകുട്ടിയെ കോഴഞ്ചേരി സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റി. പ്രതിയെ കോടതിയിൽ ഹാജരാക്കി.