ഗുണഭോക്തൃ സംഗമം
Monday 14 July 2025 12:15 AM IST
പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠന മുറി ഗുണഭോക്താക്കളുടെ സംഗമം നടന്നു .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോദ് അദ്ധ്യക്ഷ വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനീഷ് മോൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എം .മധു ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജിത കുഞ്ഞുമോൻ, ജൂലി ദിലീപ് ,പട്ടികജാതി വികസന ഓഫീസർ സേതുലക്ഷ്മി.കെ, എക്സ്റ്റൻഷൻ ഓഫീസർ പി.ജി .കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലാലി ജോൺ സ്വാഗതവും പ്രമോട്ടർ നിബിൻ നന്ദിയും പറഞ്ഞു.