ലഹരിക്കെതിരെ കൂട്ടായ്മ
Monday 14 July 2025 12:17 AM IST
പന്തളം: ലഹരിയെ തുരത്താൻ ഒത്തുചേർന്ന് പൊലീസും ജനമൈത്രി സമിതിയും ലയൺസ് ക്ലബും. പന്തളത്തും കുളനടയിലുമായി നട ത്തിയ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി വേറിട്ടതായി. കുളനടയിൽ നിന്ന് തുടങ്ങിയ റാലി പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിലെത്തിയപ്പോൾ കുരമ്പാല നാഗേശ്വര നൃത്തവിദ്യാലയത്തിലെ കുട്ടികൾ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചു. ഡിവൈ.എസ്. പി ജി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എച്ച്.ഒ ടി.ഡി. പ്രജീഷ്, ജനമൈത്രി ബീറ്റ് ഓഫീസർ എസ്.അൻവർഷ, കെ.അമീഷ്, ലയൺസ് ക്ലബ് പ്രസിഡന്റ് രാധിക ജയപ്രസാദ്, സെക്രട്ടറി ജി.കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.