അഭിഭാഷക കൺവെൻഷൻ
Monday 14 July 2025 12:20 AM IST
പത്തനംതിട്ട : വരേണ്യ വർഗത്തിന്റെ മേൽക്കോയ്മയും ആധിപത്യവും ജൂഡീഷ്യറിയുടെ മുഖമുദ്ര യായി മാറിയിരിക്കുകയാണെന്ന് നാഷണൽ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടർ ഡോ.മോഹൻ ഗോപാൽ പറഞ്ഞു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാനതല യുവ അഭിഭാഷക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി പ്രമോദ്, അഭിഭാഷകരായ ലത തങ്കപ്പൻ, റാഫി രാജ്, എം.സി മോഹനൻ, എസ്. മനോജ്, കെ.കെ നാസർ, കെ.ഒ അശോകൻ, ആഷാ ചെറിയാൻ, ബി.കെ ബിജു, നിഷാദ് തങ്കപ്പൻ സംസാരിച്ചു.