ഫിലിം സൊസൈറ്റി ഉദ്ഘാടനം
Monday 14 July 2025 12:27 AM IST
ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം 20ന് ചെങ്ങന്നൂർ ബാലകൃഷ്‌ണ ടവറിലെ നിള ഹാളിൽ നടക്കും. ഉച്ചയ്ക്ക് 2 ന് സിനിമ പ്രദർശനം. വൈകിട്ട് 4ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. പ്രസിഡന്റ് അഡ്വ.ജെ.അജയൻ അദ്ധ്യക്ഷത വഹിക്കും. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ ലോഗോ പ്രകാശനം ചെയ്യും. സിനിമ ക്യാമറാമാൻ സണ്ണി ജോസഫ് മുഖ്യാതിഥി ആയിരിക്കും.സിനിമ നിർമ്മാതാവ് കെ.ഇ.അഹമ്മദ്, സെക്രട്ടറി ബി.രാമഭദ്രൻ, രജിത രാജൻ, ട്രഷറർ സി പ്രവീൺലാൽ എന്നിവർ സംസാരിക്കും.