അഞ്ചലിൽ ഇന്ത്യൻ ഡെന്റൽ അസോ. സെമിനാർ
Monday 14 July 2025 12:29 AM IST
അഞ്ചൽ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊല്ലം-കൊട്ടാരക്കര ബ്രാഞ്ചുകളുടെ ആഭിമുഖ്യത്തിൽ ചികിത്സാ രംഗത്ത് വർദ്ധിച്ചു വരുന്ന മൈക്രോബിയൽ റെസിസ്റ്റൻസിനെക്കുറിച്ചും ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗം കാരണമുണ്ടാകുന്ന ഭീഷണികളെക്കുറിച്ചും സെമിനാർ സംഘടിപ്പിച്ചു. ഐ.എം.എ ഹാളിൽ നടന്ന സെമിനാറിൽ ഡോ. എം. ജയകൃഷ്ണൻ അഞ്ചൽ മുഖ്യ പ്രഭാഷണം നടത്തി.
ഇതിനോടനുബന്ധിച്ച് നടന്ന യോഗം ഡോ. ജോൺ തോമസും ഡോ. ഷാമിനാ നിസ്സാമും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഡോ. ജെ.എസ്.സാലിഷ്, ഡോ.ജാസ്മിൻ, ഡോ. അശ്വതി തുടങ്ങിയവർ സെമിനാറിൽ സംസാരിച്ചു.