ഡിഫൻഡർ ഒക്ട ബ്ലാക്ക് വിപണിയിലേക്ക്

Monday 14 July 2025 12:33 AM IST

കൊച്ചി: പൂർണമായും കറുപ്പ് നിറത്തിലുള്ള ലാൻഡ് റോവർ ഡിഫൻഡർ ഒക്ട ബ്ലാക്ക് വിപണിയിൽ അവതരിപ്പിക്കുന്നു. ഗ്ലോസ് ഫിനിഷോട് കൂടിയ ഒക്ട ബ്ലാക്ക് 635പി.എസ് 4.4-ലിറ്റർ ട്വിൻ ടർബോ മൈൽഡ്-ഹൈബ്രിഡ് വി8 പവർ, നൂതനമായ 6ഡി ഡൈനാമിക്‌സ് സസ്‌പെൻഷൻ, ഓഫ്‌റോഡ് ഉപയോഗത്തിനായുള്ള ഒക്ട മോഡ് തുടങ്ങിയ ഫീച്ചറുകളുമായാണ് എത്തുന്നത്. ഏത് പ്രതലങ്ങളിലും ഏറ്റവും മികച്ച പ്രകടനം നടത്താനാകുന്ന എസ്.യു.വിയായ ഒക്ട ബ്ലാക്ക് ഇംഗ്ലീഷ് റോക്ക് ബാൻഡ് ഒയാസിസിന്റെ 'ഒയാസിസ് ലൈവ് 25'-ന്റെ വാഹന പങ്കാളി കൂടിയാണെന്ന് കമ്പനി വ്യക്തമാക്കി. പുറംഭാഗത്തെ കറുപ്പ് നിറത്തിന് അനുയോജ്യമായി ഡിഫൻഡർ ഒക്ട ബ്ലാക്കിന്റെ ഇന്റീരിയറിൽ എബോണി സെമി- ആൻലൈൻ ലെതർ ക്വാഡ്രാറ്റ് അവതരിപ്പിച്ചിരിക്കുന്നു. ഈ മോഡലിൽ ഫ്രണ്ട് അണ്ടർഷീൽഡും പിൻ സ്‌കഫ് പ്ലേറ്റുകളും സാറ്റിൻ ബ്ലാക്ക് പൗഡർ കോട്ടിൽ ഫിനിഷ് ചെയ്‌തിരിക്കുന്നു. അതേസമയം സാറ്റിൻ ബ്ലാക്ക് നിറത്തിലുള്ള റിക്കവറി ഐ കവറും മുൻവശത്ത് ഗ്ലോസ് ബ്ലാക്ക് ടൗ ഐ കവറും പിന്നിൽ ഗ്ലോസ് ബ്ലാക്ക് ക്വാഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും കോൺട്രാസ്റ്റിംഗ് ഫിനിഷിംഗ് നൽകുന്നു. ഡാഷ്‌ബോർഡിലുടനീളം, ക്രോസ് കാർ ബീം സാറ്റിൻ ബ്ലാക്ക് പൗഡർ കോട്ടിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം ഇന്റീരിയർ വിശദാംശങ്ങൾക്കായി ഒരു ഓപ്‌ഷണൽ ചോപ്പ്ഡ് കാർബൺ ഫൈബർ ഫിനിഷ് തെരഞ്ഞെടുക്കാൻ അവസരമുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

ആകർഷണങ്ങൾ

പുതുക്കിയ സിഗ്നേച്ചർ ഗ്രാഫിക്കോടുകൂടിയ പുതിയ ഹെഡ്‌ലൈറ്റ് ഡിസൈനും സ്മോക്ക്ഡ് ലെൻസുകളുള്ള ഫ്ലഷ് റിയർ ലൈറ്റുകളും ഒക്ട ബ്ലാക്കിലുണ്ട്. ഏറ്റവും ഉയരവും വീതിയുമുള്ള ഡിഫൻഡർ മോഡലായ ഒക്ട ബ്ലാക്ക് കൂടുതൽ കഠിനമായ ഭൂപ്രദേശങ്ങളെ കീഴടക്കാൻ പര്യാപ്തമാണെെന്ന് ഡിഫൻഡർ മാനേജിംഗ് ഡയറക്ടർ മാർക്ക് കാമറൂൺ പറഞ്ഞു. ഈ മോഡൽ അവതരിപ്പിക്കുന്നതിലൂടെ ഡിഫൻഡറിന്റെ ഫീച്ചറുകൾ പുതിയ തലത്തിലേക്ക് ഉയരുന്നതായും അദ്ദേഹം പറഞ്ഞു.