മൂന്ന് ദിവസം മഴ
Monday 14 July 2025 1:43 AM IST
തിരുവനന്തപുരം: ഇന്നു മുതൽ മൂന്നു ദിവസം മദ്ധ്യ വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കേരളതീരത്ത് കടലാക്രമണം രൂക്ഷമായേക്കും. തീരദേശവാസികൾ ജാഗ്രത പാലിക്കണം.