തിരൂരങ്ങാടി താലൂക്ക് ലൈബ്രറി സംഗമം
തിരൂരങ്ങാടി: താലൂക്ക് ലൈബ്രറി സംഗമം ചെമ്മാട് തൃക്കുളം ഗവ: ഹൈസ്‌കൂളിൽ നടന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സി: കമ്മിറ്റി അംഗം എൻ. പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി താലുക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ. അബ്ദുൾറഷീദ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി കെ.പി. സോമനാഥൻ 2024-25 വർഷത്തെ പ്രവർത്തന റിപ്പോർട്ട്, വരവുചെലവ് കണക്ക്, 2025-26 വർഷത്തെ ബഡ്ജറ്റ് എന്നിവ അവതരിപ്പിച്ചു. മുതിർന്നവർക്കായി നടത്തിയ സംസ്ഥാന തല വായനാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഡോ. വി.ആർദ്രയെ ആദരിച്ചു. സംസ്ഥാന കൗൺസിലർ കെ.മുഹമ്മദലി, ജില്ലാ വൈസ് പ്രസിഡണ്ട് കെ. മൊയ്തീൻ കോയ, ജില്ലാ എക്സി. കമ്മിറ്റി അംഗം കെ. ദാസൻ, താലൂക്ക് വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ കാനാഞ്ചേരി, ജില്ലാ കൗൺസിലർ പി.എസ്. സുമി തുടങ്ങിയവർ പ്രസംഗിച്ചു . താലൂക്ക് ജോ:സെക്രട്ടറി പി.മോഹൻദാസ് സ്വാഗതവും താലൂക്ക് കമ്മിറ്റി അംഗം എം.തുളസി നന്ദിയും പറഞ്ഞു.