ഉദ്ഘാടനം ചെയ്തു
Monday 14 July 2025 12:50 AM IST
മലപ്പുറം: താനൂർ കോറാട് സബ്‌സെന്റർ റോഡ് നാടിനു സമർപ്പിച്ചു. മന്ത്രി വി.അബ്ദുറഹിമാൻ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ നിന്ന് 16 ലക്ഷം രൂപ വകയിരുത്തിയാണ് കോറാട് സബ്‌സെന്റർ റോഡ് നിർമ്മാണം നടന്നത്. 60 വർഷത്തോളം പഴക്കമുള്ള ഇടവഴിയാണ് ഇതോടെ സൗകര്യപ്രദമായ റോഡeയി മാറിയത്. പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ അലവി മുക്കാട്ടിൽ, പി.മൂസക്കുട്ടി, ജലാലുദ്ദീൻ കോറാട് സംസാരിച്ചു.