വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും
Monday 14 July 2025 12:33 AM IST
കൊല്ലം: എസ്എൻ.ഡി.പി യോഗം കാവനാട് മീനത്തുചേരി 639-ാം നമ്പർ ശാഖ ഗുരുമന്ദിരത്തിൽ നടന്ന വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ബാലചന്ദ്ര ബാബു അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യ പ്രഭാഷണവും അവാർഡ് വിതരണവും നിർവഹിച്ചു. യോഗം കൗൺസിലർ പി. സുന്ദരൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൊല്ലം യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഡോ. സുലേഖ, വനിതാ സംഘം സെക്രട്ടറി ഷീല നളിനാക്ഷൻ, വനിതാ സംഘം മേഖല കൺവീനർ ഡോ. അനിതാ ശങ്കർ, യൂണിയൻ കൗൺസിലർ അഡ്വ. ഷേണാജി, എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കിടങ്ങിൽ സതീഷ് സ്വാഗതവും വൈസ് പ്രസിഡന്റ് സുഗതൻ നന്ദിയും പറഞ്ഞു.