ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്

Monday 14 July 2025 12:35 AM IST
സംസ്ഥാന സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊല്ലം മുണ്ടയ്ക്കൽ യൂണിറ്റ് കൺവെൻഷനോടനുബന്ധിച്ച് നടന്ന ലഹരി വിരുദ്ധ ക്ലാസിൽ ഡോ . ദേവി ചന്ദ് മുഖ്യ പ്രഭാഷണം നടത്തുന്നു

കൊല്ലം: സംസ്ഥാന സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊല്ലം മുണ്ടയ്ക്കൽ യൂണിറ്റ് കൺവെൻഷനോടനുബന്ധിച്ച് ടൗൺ ബ്ലോക്ക്‌ കമ്മിറ്റിയുമായി ചേർന്ന് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. യൂണിറ്റ് കൺവെൻഷൻ പെൻഷണേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൊല്ലം ബ്ലോക്ക്‌ വനിതാവേദി കൺവീനർ ഡോ.എ. സുഷമാദേവി അദ്ധ്യക്ഷയായി. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിൽ കൊല്ലം സിംസ് ഹോസ്പിറ്റൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ദേവി ചന്ദ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ സെക്രട്ടറി എൻ.പി. ജവഹർ സ്വാഗതം പറഞ്ഞു. മുണ്ടയ്ക്കൽ യൂണിറ്റ് ട്രഷറർ എസ്.എസ്. ലത, ബ്ലോക്ക്‌ പ്രസിഡന്റ് എൻ. നടേശൻ, വനിതാവേദി ജോയിന്റ് കൺവീനർ എൽ. സരസ്വതി എന്നിവർ സംസാരിച്ചു.