ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയുടെ വാർഷികവും അവാർഡ് ദാനവും

Monday 14 July 2025 12:36 AM IST
അക്ഷരപ്പുര ഗ്രന്ഥശാല വാർഷികവും അവാർഡ് ദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ .ഗോപൻ നിർവഹിക്കുന്നു

ക്ലാപ്പന: അക്ഷരപ്പുര ഗ്രന്ഥശാലയുടെ വാർഷികവും അവാർഡ് ദാന ചടങ്ങും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്. രാജു അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി എൽ.കെ. ദാസൻ സ്വാഗതം ആശംസിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വായനോത്സവ വിജയികൾക്കുള്ള അവാർഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാറും, സി.വി. ത്രിവിക്രമൻ വായന പുരസ്കാരം ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. മിനിമോളും വിതരണം ചെയ്തു. വാർഷിക സപ്ലിമെന്റ് പ്രകാശനം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എസ്. പ്രദീപ് നിർവഹിച്ചു. എൽ. സരസമ്മ വായന പുരസ്കാരം മദർ തെരേസ പാലിയേറ്റീവ് കെയർ ചെയർമാൻ പി.ബി. സത്യദേവൻ നൽകി.

സർവീസിൽ നിന്നും വിരമിച്ച ഗീത വി.പണിക്കർക്ക് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപ്തി രവീന്ദ്രൻ സ്നേഹോപഹാരം നൽകി. എസ്.എസ്.എൽ.സി അവാർഡ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് താനുവേലിയും പ്ലസ് ടു അവാർഡ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ക്ലാപ്പന സുരേഷും വിതരണം ചെയ്തു. അക്ഷരപ്പുര കായിക പ്രതിഭകളെ പി.ജെ. കുഞ്ഞുച്ചന്തുവും കലാപ്രതിഭകളെ നിള കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് കോർഡിനേറ്റർ കെ.ആർ. വത്സനും ആദരിച്ചു. അഡ്വ.എ.സതീഷ്കുമാർ, ബി.കൃഷ്ണപ്രിയ, പി.അംബിക, എസ്.വിനിത, പൂജ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ടീം അക്ഷരപ്പുരയുടെ നൃത്ത-ഗാനസന്ധ്യയും അരങ്ങേറി.