15 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി അറസ്റ്റിൽ

Monday 14 July 2025 12:44 AM IST

കൊല്ലം:പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന 227 ഗ്രാം എം.ഡി.എം.എയുമായി കരുനാഗപ്പള്ളിയിൽ യുവാവ് അറസ്റ്റിൽ.തൊടിയൂർ പുലിയൂർ വഞ്ചി കിഴക്ക് മഠത്തിൽ വടക്കത്തിൽ വീട്ടിൽ അനന്തുവാണ് (27) പിടിയിലായത്. എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി-നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടി എക്സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപിന്റെ നേതൃത്വത്തിൽ തൊടിയൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.ജില്ലയിൽ സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.പ്രതി മുമ്പും സമാനരീതിയിൽ എം.ഡി.എം.എയുമായി പിടിയിലയിട്ടുണ്ട്.ബംഗളൂരുവിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ എത്തിച്ച് വിൽപ്പന നടത്തുന്ന മൊത്തവിതരണക്കാരനാണ് അനന്തു. ഇയാളുടെ ഇടനിലക്കാരെയും ഉപഭോക്താക്കളെയും കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.