മന്ത്രി ബിന്ദുവിന്റേത് ധാർഷ്ട്യം: എ.ബി.വി.പി
Monday 14 July 2025 1:13 AM IST
തിരുവനന്തപുരം: കീം എൻട്രൻസ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യമാണെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ് പറഞ്ഞു . പരീക്ഷ കഴിഞ്ഞ് പ്രോസ്‌പെക്ടസിൽ മാറ്റം വരുത്തുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. മന്ത്രി ബിന്ദുവിന്റേത് തുഗ്ലക് പരിഷ്കാരമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരള സിലബസ് വിദ്യാർത്ഥികളെ ചതിക്കുഴിയിൽ വീഴ്ത്തി. തെറ്റ് ചെയ്ത ശേഷവും മന്ത്രി ബിന്ദു നടത്തുന്ന പ്രതികരണങ്ങൾ അവരുടെ വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.