വീണാ ജോർജിനെ ആക്രമിക്കുന്നത് സാമാന്യനീതിയുടെ ലംഘനം : പി.രാമഭദ്രൻ 

Monday 14 July 2025 1:14 AM IST

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ദൗർഭാഗ്യകരവും യാദൃശ്ചികവുമായ സംഭവത്തിന്റെ പേരിൽ മന്ത്രി വീണാ ജോർജിനെതിരെ ആക്രമാസക്തമായ സമരങ്ങൾ അഴിച്ചുവിടുന്നത് സാമാന്യ നീതിയുടെ ലംഘനമാണെന്ന് കേരള ദളിത് ഫെഡറേഷൻ (കെ. ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ പറഞ്ഞു. കേരള ദലിത് മഹിളാ ഫെഡറേഷൻ (കെ.ഡി എം.എഫ് ) സംസ്ഥാന നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ജനറൽ സെക്രട്ടറി പി.സരസ്വതി അദ്ധ്യക്ഷത വഹിച്ചു. ഡോ.വിനീത് വിജയൻ, ഉഷാ രാജു, ഡോളി പ്രേംഫാസിൽ,ഷിജി സുരേഷ്, എസ്. പി.ശാലിനി, പ്രജിത തുവക്കാട്, സി. കെ സുശീല, മീനാക്ഷി പുല്ലൂർ, എ. വി. ചന്ദ്രിക, ഗീതാ ബാബു, മജീന ദിലീപ്, ബിന്ദു പി.വിനോദ്, ഐവർകാലദിലീപ്, ലെന ശിവകുമാർ, വി.എസ് പത്മകുമാരി, സാജൻ പഴയിടം, വെങ്ങാനൂർ സുരേഷ്,എം.കെ മഞ്ജു, എം.ബിനാൻസ്, ശൂരനാട് അജി, ലിബിൻ സഖായി,പ്രമീളാലാൽ, കൈരളി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.