ജോട്ടയില്ലാതെ ആദ്യ മത്സരത്തിനിറങ്ങി ലിവർപൂൾ

Monday 14 July 2025 5:29 AM IST

പ്രെസ്‌റ്റൺ: കാറപകടം കവർന്നെടുത്ത പോർച്ചുഗീസ് താരം ഡിയാഗോ ജോട്ടയുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ ക്ലബ് ലിവർപൂൾ​ ആദ്യമായി കളത്തിലിറങ്ങി. അടുത്ത സീസണിന് മുന്നോടിയായി ഇംഗ്ലീഷ് സെക്കൻഡിവിഷൻ ക്ലബായ പ്രെസ്റ്റണുമായുള്ല സൗഹൃദമത്സരത്തിനായാണ് അവരുടെ മൈതാനത്ത് ഇന്നലെ ലിവർപൂൾ ഇറങ്ങിയത്. ജോട്ടയുടെ ഓർമ്മകൾ നിറഞ്ഞ് നിന്ന ്ന്തരീക്ഷത്തിൽ ലിവർപൂളിന്റെയും പ്രെസ്റ്റൺന്റെയും താരങ്ങളും കാണികളുമെല്ലാം അകാലത്തിൽ പൊലിഞ്ഞ അസാമാന്യ പ്രതിഭയ്‌ക്ക് ആദരാഞ്ജലിയർപ്പിച്ചു. ജോട്ടയുടെ ചിതരവും പേരുമുള്ള കൊടികളും സ്കാർഫകുകളുമായിലിവർപൂളിലെ അദ്ദേഹത്തിന്റെ ഇരുപതാം നമ്പർ ജേഴ്‌സിയണിഞ്ഞാണ് ആരാധകരിൽ പലരും എത്തിയത്. ജോട്ടയ്‌ക്കും അദ്ദേഹത്തിനൊപ്പം കാറപകടത്തിൽ അന്തരിച്ച സഹോദരനും ഫുട്ബോളറുമായ ആന്ദ്രേ സിൽവയ്‌ക്കും മത്സരിത്തിന് മുമ്പ് ആദരാഞ്ജലി അർപ്പിട്ടുള്ള പരിപാടി മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തിൽ അരങ്ങേറി. ജോട്ടയുടെയും ആന്ദ്രേയുടേയും പേരെഴുതിയ റീത്ത് മത്സരത്തിന് മുമ്പ് സ്‌റ്റേഡിയത്തിൽ പ്രെസ്റ്റൺന്റെ ക്യാപ്ടൻ ബെൻ വൈറ്റ്മാൻ സമർപ്പിച്ചു. താരങ്ങളും ആരാധകരും ഒരുമിനിട്ട് നേരം മൗനമാചരിച്ചു. കറുത്ത ആം ബാൻഡ് അണിഞ്ഞാണ് ഇരുടീമും കളിച്ചത്. മത്സരത്തിൽ ലിവർപൂൾ 3-1ന് ജയിച്ചു.

ഇന്ത്യയ്‌ക്ക് മികച്ച സ്കോർ

ബെക്കൻഹാം: ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 യൂത്ത് ടെസ്‌റ്റിൽ ഇംഗ്ലണ്ടിനെതിരെ ബാസ്ബോ ശൈലിയിൽ ബാറ്റ് വീശിയ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 540 റൺസിന് ഔട്ടായി. തുടർന്ന് ഒന്നാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ​ 136/2 എന്ന നിലയിലാണ്.

ചതുർദിന മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്നലെ 450/7 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് അംബരിഷ് (70), ഹെനിൽ പട്ടേൽ (38), ദീപേഷ് ദേവേന്ദ്രൻ (4) എന്നിവരുടെ വിക്കറ്റുകളാണ് നഷ്‌ടമായത്. 112.5 ഓവറിലാണ് ഇന്ത്യ ഔട്ടായത്.4.79 റൺറേറ്റിലായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ്. ഇന്ത്യൻ ക്യാ‌പ്‌ടൻ ആയുഷ് മാത്രെ (102 സെഞ്ച്വറി നേടിയിരുന്നു.