മുൻ മുഖ്യമന്ത്രി എകെ ആന്റണിയുടെ സഹോദരൻ എകെ ജോൺ അന്തരിച്ചു

Monday 14 July 2025 12:52 PM IST

ചേർത്തല: മുൻ മുഖ്യമന്ത്രി എകെ ആന്റണിയുടെ സഹോദരൻ എകെ ജോൺ (75) അന്തരിച്ചു. ഹൈക്കേടതി ഗവൺമെന്റ് പ്ലീഡർ, കെഎസ്‌എഫ്‌ഇ, കാത്തലിക് സിറിയൻ ബാങ്ക് തുടങ്ങിയവയുടെ സ്റ്റാൻഡിംഗ് കൗൺസിൽ അംഗം, മുട്ടം സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ - ജേർളി ജോൺ. മകൻ - ജോസഫ് ജോൺ (യുകെ), മരുമകൾ - എലിസബത്ത് ജോൺ (യുകെ). മറ്റ് സഹോദരങ്ങൾ - എകെ തോമസ് പാല (റിട്ടയേർഡ് സഹകരണ രജിസ്റ്റാർ), മേരിക്കുട്ടി ദേവസ്യ, എകെ ജോസ് ( റിട്ടയേർഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, മഹാരാഷ്‌ട്ര ഇലക്‌ട്രിസിറ്റി ബോർഡ്), പരേതരായ സിസ്റ്റർ ഇൻഫന്റ് ട്രീസ, റോസമ്മ കുര്യൻ കോളുതറ, കൊച്ചുറാണി തോമസ്. സംസ്‌കാരം നാളെ മൂന്ന് മണിക്ക് ചേർത്തല മുട്ടം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.