ഒന്നും രണ്ടുമല്ല, മുന്നിലെത്തിയത് 119 പെരുമ്പാമ്പുകൾ, ഒടുവിൽ രാജവെമ്പാലയും; അതിസാഹസികമായി പിടികൂടിയതിനെക്കുറിച്ച് സർപ്പറാണി
ഇന്ത്യയിൽ ആദ്യമായി രാജവെമ്പാലയെ പിടികൂടിയ വനിത - വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറും (ബി എഫ്.ഒ) റാപ്പിഡ് റസ്പോൺസ് ടീം (ആർ ആർ ടി) അംഗവുമായ രോഷ്‌നിയുടെ വിശേഷങ്ങളാണ് ഇന്നത്തെ സ്പെഷ്യൽ എപ്പിസോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ അഞ്ച് മരുതമേട് എന്ന സ്ഥലത്ത് പേപ്പാറക്ക് പോകുന്ന വഴി പാറപ്പുറത്ത് ഇരുന്ന കൂറ്റൻ രാജവമ്പാലയെയാണ് പിടികൂടിയത്. 18 അടി നീളവും 20 കിലോ ഭാരവുമുള്ള അപകടകാരിയായ പാമ്പിനെയാണ് റോഷ്നി പിടികൂടിയത്.
ആയിരത്തോളം പാമ്പുകളെ പിടികൂടിയിട്ടുള്ള റോഷ്‌നി, ആദ്യം പിടികൂടിയ പാമ്പ് മുതൽ രാജവെമ്പാലയെ പിടികൂടിയത് വരെയുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ചാനൽ അവതാരകയിൽ നിന്ന് ഫോറസ്റ്റ് ഓഫീസറും, പാമ്പ് സംരക്ഷകയുമായി മാറിയ റോഷ്‌നിയുടെ കഥ. കാണുക ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാജവെമ്പാലകളെ പിടികൂടിയ സ്നേക്ക് മാസ്റ്റർ വാവ സുരേഷും, ഇന്ത്യയിൽ ആദ്യമായി രാജവെമ്പാലയെ പിടികൂടിയ വനിത_ ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നിയും ആദ്യമായി ഒന്നിച്ചെത്തുന്ന സ്പെഷ്യൽ എപ്പിസോഡ് .