കർക്കടക മാസാചരണം
Tuesday 15 July 2025 12:31 AM IST
കോഴിക്കോട്: കോഴിക്കോട് തളി ക്ഷേത്രത്തിൽ 17 മുതൽ ഓഗസ്റ്റ് 16 വരെ എല്ലാ ദിവസവും രാവിലെ 9ന് സി.പി. മോഹൻ പിഷാരടിയുടെ രാമായണ പാരായണവും ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ ഗണപതി ഹോമവും ഭഗവതി സേവയുമുണ്ടാകും. കർക്കടകമാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ചയായ 18ന് കാര്യസിദ്ധിപൂജയും കർക്കടക വാവ് ദിവസമായ 24ന് പിതൃപ്രീതിക്കായി തിലഹോമവും സായൂജ്യപൂജയും നടക്കും. അവസാന ദിവസമായ 16ന് കൂട്ട് ഗണപതിഹോമവും നടക്കും. തളി ക്ഷേത്രത്തിൻ്റെ കീഴേടമായ ശ്രീരാമ ക്ഷേത്രത്തിൽ എല്ലാ ദിവസവും രാവിലെ 9ന് സുധ കരിപ്പാലിൻ്റെ രാമായണ പാരായണവും വിശേഷാൽ വഴിപാടുകളായ പാൽപ്പായസവും അവിൽ നിവേദ്യവുമുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.