ഫയൽ അദാലത്ത് സംഘടിപ്പിച്ചു

Tuesday 15 July 2025 12:35 AM IST
അദാലത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ ഫയൽ അദാലത്ത് സംഘടിപ്പിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ ജി.ഐ.എസ് സർവേയിലൂടെ കണ്ടെത്തിയ കെട്ടിടങ്ങളുടെ അധിക നിർമാണം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് അദാലത്തിൽ പരിഗണിച്ചത്. അദാലത്തിന് മുന്നോടിയായി പ്ലാൻ എസ്റ്റിമേറ്റ് തയാറാക്കുന്നവരുടെ യോഗം ചേർന്ന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും കെട്ടിട ഉടമകൾക്ക് രേഖകൾ സമർപ്പിക്കാൻ സാവകാശം നൽകുകയും ചെയ്തിരുന്നു.

അദാലത്ത് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.കെ മോഹനൻ, സെക്രട്ടറി ജിജി, അസി. എൻജിനിയർ രാജിമോൾ, ഓവർസിയർ ഷാജി, സുഹേഷ്, എച്ച് സി ഷിജു എന്നിവർ നേതൃത്വം നൽകി.