ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

Tuesday 15 July 2025 12:37 AM IST
എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ശ്രദ്ധേയമായ വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ അനമോദിക്കാൻ കേരള സ്‌റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആന്റ് ബ്രോക്കേഴ്സ് അസോസിയേഷൻ ഏറനാട് താലൂക്ക് കമ്മറ്റി സംഘടിപ്പിച്ച യോഗം ജില്ലാ പ്രസിഡണ്ട് മുജീബ് മൊറയൂർ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം:എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ശ്രദ്ധേയമായ വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ കേരള സ്‌റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ ഏറനാട് താലൂക്ക് കമ്മിറ്റി അനുമോദിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുജീബ് മൊറയൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ശിഹാബുൽ ഹഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആർ.ടി.സി. മജീദ് ക്ലാസെടുത്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി നിഷാദ്, മഞ്ചേരി മുനിസിപ്പൽ കൗൺസിലർ മജീദ്, താലൂക്ക് ഭാരവാഹികളായ സഫീർ , സമദ് എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി ഹനീഫ സ്വാഗതവും താലൂക്ക് ട്രഷറർ അഷ്റഫ് നന്ദിയും പറഞ്ഞു. വാഹന ഡീലർമാരെ ബാധിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ ദ്രോഹകരമായ നിയമങ്ങൾ വർദ്ധിക്കുന്നതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.