പ്രവാസി സംഗമവും അവാർഡ് വിതരണവും

Tuesday 15 July 2025 12:51 AM IST
പടം.. രമ്യ ഹരിദാസ് എക്സ് എം.പി ഉദ്ഘാടനം ചെയ്യുന്നു

നരിപ്പറ്റ: കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ്‌ നരിപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി സംഗമവും ഉന്നത വിജയികൾക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു. എ.ഐ.സി.സി അംഗം രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലനാണ്ടി അദ്ധ്യക്ഷത വഹിച്ചു. കരിപ്പാറ ബാബു, വി.എം. ചന്ദ്രൻ, അച്യുതൻ പുതിയെടുത്ത്, വി.കെ ഗോവിന്ദൻ, സി.കെ. നാണു, സകീന ഹൈദർ, കെ.എം ഹമീദ്, ഫൈസൽ കെ.ടി, എം കുഞ്ഞിക്കണ്ണൻ, ബാലൻ കെ.സി, അനിൽ ശങ്കർ, എ.കെ. ശ്രീജിത്ത്‌, ഹരീഷ് കൈവേലി, മേനാരത്ത് അബ്ദുള്ള, ടി.പി വിശ്വനാഥൻ, ഹരിപ്രസാദ് നരിപ്പറ്റ പ്രസംഗിച്ചു. സൈഫു തൈക്കണ്ടിയെ ആദരിച്ചു.