കിറ്റ് വിതരണം
Tuesday 15 July 2025 1:06 AM IST
കൊടുവായൂർ: പഞ്ചായത്ത് ആശ്രയ കിറ്റുകളും പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പ്രേമസുകുമാരൻ വിതരണോദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.മനോജ് അദ്ധ്യക്ഷനായി. 27 വിദ്യാർത്ഥികൾക്കാണ് ലാപ്‌ടോപ്പും 146 ആശ്രയ ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.എൻ.ശബരീശൻ, മഞ്ജു സച്ചിദാനന്ദൻ, ഭരണസമിതി അംഗങ്ങളായ കെ.രാജൻ, എ.മുരളീധരൻ, പി.ആർ.സുനിൽ, കെ.കുമാരി, ഇന്ദിര രവീന്ദ്രൻ, അസി. സെക്രട്ടറി വി.ശ്രീലേഖ, കുടുംബശ്രീ ചെയർപേഴ്സൺ ദേവയാനി, വൈസ് ചെയർപേഴ്സൺ നസീമ എന്നിവരും പങ്കെടുത്തു.