ക്ഷേത്രത്തിൽ മോഷണം
Tuesday 15 July 2025 1:47 AM IST
മരട്: നെട്ടൂർ പുലയ സമാജം വക ഷൺമുഖപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മോഷണം. നവീകരണം നടക്കുന്നതിനാൽ ബാലാലയത്തിലായിരുന്നു പ്രതിഷ്ഠ. ബാലാലയം, ശാന്തിമുറി എന്നിവിടങ്ങളിലെയും ഭണ്ഡാരങ്ങളുടെയും ഉൾപ്പെടെ നാലു താഴുകൾ തകർത്തു. ഞായറാഴ്ച അർദ്ധരാത്രി മുതൽ ഇന്നലെ പുലർച്ചെ രണ്ടു മണി വരെ രണ്ട് യുവാക്കൾ മോഷണം നടത്തുന്നത് സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇളക്കിയെടുത്ത ഭണ്ഡാരം ക്ഷേത്രത്തിന്റെ മരപ്പണി നടക്കുന്ന സ്ഥലത്തു കൊണ്ടുപോയി പൈസ എടുത്തതിനു ശേഷം ഭണ്ഡാരം തിരികെ വച്ചാണ് മോഷ്ടാക്കൾ മടങ്ങിയത്. ഇന്നലെ പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് വിവരം ആദ്യം അറിഞ്ഞത്. പനങ്ങാട് പൊലീസ് കേസെടുത്തു.