ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി
Tuesday 15 July 2025 1:51 AM IST
കൊച്ചി: പട്ടികജാതി പട്ടിക വർഗവിഭാഗങ്ങളുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളുടെ പുരോഗതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിക്കണമെന്ന് ജില്ലാതല എസ്.സി, എസ്.ടി വിജിലൻസ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി. പി.വി. ശ്രീനിജൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗമാണ് നിർദ്ദേശം നൽകിയത്. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അദ്ധ്യക്ഷത വഹിച്ച യോഗം 54 പരാതികൾ പരിഗണിച്ചു. പട്ടികജാതി (എസ്.സി) വിഭാഗത്തിലുള്ളവരുടെ 37 പരാതികളും പട്ടികവർഗ ( എസ്.ടി) വിഭാഗത്തിലുള്ളവരുടെ 17 പരാതികളുമാണ് പരിഗണനയ്ക്ക് വന്നത്. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.