ബിറ്റ്‌കോയിൻ വില റെക്കാഡ് ഉയരത്തിൽ
ബിറ്റ്‌കോയിനിന്റെ വില ഒരു കോടി രൂപ കവിഞ്ഞു
കൊച്ചി: ആഗോള ക്രിപ്‌റ്റോ കറൻസി വിപണിയിലെ മുൻനിരക്കാരായ ബിറ്റ്‌കോയിനിന്റെ വില ചരിത്രത്തിലാദ്യമായി 1.21 ലക്ഷം ഡോളറിലെത്തി. ഒരു വർഷത്തിനിടെ ബിറ്റ്‌കോയിനിന്റെ വിലയിൽ 103 ശതമാനം വർദ്ധനയാണുണ്ടായത്. ഇപ്പോഴത്തെ ഡോളർ മൂല്യത്തിന്റെ കണക്കിൽ ഒരു ബിറ്റ്‌കോയിനിന്റെ വില 1.03 കോടി രൂപ കവിഞ്ഞു. ലോകത്തിലെ മറ്റ് പ്രമുഖ ക്രിപ്‌റ്റോ കറൻസികളുടെ വിലയിലും വൻ മുന്നേറ്റമാണുണ്ടായത്. എതീറിയത്തിന്റെ വില മൂന്ന് ശതമാനം ഉയർന്ന് 3,046 ഡോളറായി. സൊലാനയുടെ വില 3.5 ശതമാനം വർദ്ധിച്ച് 167 ഡോളറിലെത്തി.
ക്രിപ്‌റ്റോ കറൻസികൾക്ക് അംഗീകാരം നൽകുന്നതിനായി അമേരിക്കയിൽ പുതിയ ബിൽ തയ്യാറാക്കുന്നുവെന്ന പ്രതീക്ഷയാണ് നിക്ഷേപകർക്ക് ആവേശം പകരുന്നത്. ജൂലായ് 11ന് മാത്രം 123 കോടി ഡോളറാണ് ബിറ്റ്കോയിനിൽ നിക്ഷേപമായെത്തിയത്.
പ്രധാന ക്രിപ്‌റ്റോ നാണയങ്ങൾ
ബിറ്റ്‌കോയിൻ
ഇതേറിയം
ടെതർ
യു.എസ്.ഡി കോയിൻ
ബി.എൻ.പി
ബിനാൻസ് കോയിൻ
എക്‌സ്.ആർ.പി