കനിവ് പാലിയേറ്റിവ് കെയർ രക്തദാന ക്യാമ്പ്

Tuesday 15 July 2025 1:52 AM IST

തൃപ്പൂണിത്തുറ: കനിവ് പാലിയേറ്റീവ് കെയറും തൃപ്പൂണിത്തുറ വെസ്റ്റ് ഐ.എം.എ. എറണാകുളവുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പും സ്കൂൾ കുട്ടികളുടെ രക്ത ഗ്രൂപ്പ് നിർണയവും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.എസ് ഷിജു ഉദ്ഘാടനം ചെയ്തു. ബാബു കണ്ണേമ്പിള്ളി, ജെയിംസ് മാത്യു,​ ജയരാജ് കൊല്ലക്കോട്ട്, പ്രകാശ് അയ്യർ,​ കെ.ആർ രജീഷ്, ഇ.എസ്.രാകേഷ് പൈ, എം.എസ്. ഹരിഹരൻ, എസ്.ഹരി തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ അൻപതോളം പേർ രക്തദാനം നടത്തി. 69-ാമത് രക്തദാനം നടത്തിയ ലേക്‌ഷോർ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. അരുൺ ഉമ്മനെ ചടങ്ങിൽ ആദരിച്ചു.