ഗാന്ധിദർശൻ വേദി സമ്മേളനം

Tuesday 15 July 2025 1:59 AM IST

അങ്കമാലി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി മദ്ധ്യമേഖലാ സമ്മേളനം 17ന് ഉച്ചയ്ക്ക് 1.30ന് അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘടനം ചെയ്യും. സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, റോജി ജോൺ എം.എൽ.എ, അഡ്വ.എം. ലിജു, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, പി.ജെ ജോയ്, അഡ്വ. ഷിയോ പോൾ, ഡോ. അജിതൻ മേനോത്ത്, എം.എസ് ഗണേശൻ, കെ.ജി ബാബുരാജ്, ഡോ.പി.വി പുഷ്പജ, മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ, എം.എം. ഷാജഹാൻ എന്നിവർ സംസാരിക്കും.