പോസ്റ്ററിൽ കെ. സുധാകരന്റെ ചിത്രമില്ല: കോൺഗ്രസിന്റെ സമര വേദിയിൽ  പ്രതിഷേധം

Tuesday 15 July 2025 12:00 PM IST

കണ്ണൂർ: കോൺഗ്രസിന്റെ സമര സംഗമത്തിന്റെ പ്രചാരണ പോസ്റ്ററിൽ കെ. സുധാകരന്റെ ചിത്രം വയ്‌ക്കാത്തതിൽ അണികളുടെ പ്രതിഷേധം. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ കെ.പി.സി.സി നിർദ്ദേശ പ്രകാരം കണ്ണൂരിൽ സംഘടിപ്പിച്ച സമര സംഗമ വേദിയിലായിരുന്നു പ്രതിഷേധം. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി തുടങ്ങിയവർ വേദിയിലേക്ക് വരുമ്പോഴായിരുന്നു സംഭവം.

പരിപാടിക്ക് മുൻപ് സുധാകരന്റെ ഫോട്ടോയുള്ള കൂറ്റൻ ഫ്ളക്സും സ്ഥാപിച്ചു. സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, അടൂർ പ്രകാശ്, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, രാജ്‌ മോഹൻ ഉണ്ണിത്താൻ എം.പി എന്നിവരുടെ ചിത്രമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. പോസ്റ്ററിൽ സുധാകരന്റെ ചിത്രമില്ലാത്തത് വിവാദമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയകളിൽ സുധാകര അനുകൂലികൾ പോസ്റ്റിടുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് സുധാകരനെ ഉൾപ്പെടുത്തി പുതിയ പോസ്റ്ററും പുറത്തിറക്കിയിരുന്നു. ചികിത്സയിലായതിനാൽ സുധാകരന് പരിപാടിക്ക് എത്താനാകില്ലെന്നും, അതുകൊണ്ടാണ് അദ്ദേഹത്തെ പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

തൃ​ത്താ​ല​യി​ലെ​ ​നേ​തൃ​ ​ത​ർ​ക്കം: പ​ര​സ്യ​ ​പ്ര​തി​ക​ര​ണം വി​ല​ക്കി​ ​കെ.​പി.​സി.​സി

പാ​ല​ക്കാ​ട്:​ ​തൃ​ത്താ​ല​യി​ലെ​ ​വി.​ടി.​ബ​ൽ​റാം​ ​-​സി.​വി.​ബാ​ല​ച​ന്ദ്ര​ൻ​ ​ത​ർ​ക്കം​ ​പ​രി​ഹ​രി​ക്കാ​ൻ​ ​കെ.​പി.​സി.​സി​ ​ഇ​ട​പെ​ട​ൽ.​ ​പ​ര​സ്യ​ ​പ്ര​തി​ക​ര​ണം​ ​വേ​ണ്ടെ​ന്ന് ​ഇ​രു​നേ​താ​ക്ക​ൾ​ക്കും​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.​ ​തൃ​ത്താ​ല​ ​കോ​ൺ​ഗ്ര​സി​ന് ​ജ​യി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​മ​ണ്ഡ​ല​മാ​ണെ​ന്നും​ ​അ​നാ​വ​ശ്യ​ ​വി​വാ​ദ​മു​ണ്ടാ​ക്കി​ ​സാ​ദ്ധ്യ​ത​ ​ഇ​ല്ലാ​താ​ക്ക​രു​തെ​ന്നും​ ​നേ​തൃ​ത്വം​ ​വ്യ​ക്ത​മാ​ക്കി. മു​തി​ർ​ന്ന​ ​നേ​താ​വ് ​സി.​വി.​ബാ​ല​ച​ന്ദ്ര​ൻ​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​വി.​ടി.​ബ​ൽ​റാ​മി​നെ​തി​രെ​ ​പാ​ർ​ട്ടി​ ​വേ​ദി​യി​ൽ​ ​ക​ടു​ത്ത​ ​വി​മ​ർ​ശ​നം​ ​ഉ​ന്ന​യി​ച്ച​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​വി​ഭാ​ഗീ​യ​ത​ ​മ​റ​നീ​ക്കി​ ​പു​റ​ത്തു​ ​വ​ന്ന​ത്.​ ​വ​രു​ന്ന​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ല​ക്ഷ്യ​മി​ട്ടാ​ണ് ​ചേ​രി​പ്പോ​രെ​ന്നാ​ണ് ​ആ​രോ​പ​ണം.​ ​സി.​പി.​എ​മ്മി​നു​ ​മ​ണ്ഡ​ല​ത്തി​ൽ​ ​സാ​ദ്ധ്യ​ത​ ​കു​റ​ഞ്ഞ​തോ​ടെ​ ,​ബാ​ല​ച​ന്ദ്ര​ൻ​ ​അ​വ​സ​രം​ ​ഒ​രു​ക്കി​ ​കൊ​ടു​ക്കു​ക​യാ​ണെ​ന്ന് ​ബ​ൽ​റാം​ ​പ​ക്ഷം.​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​വി​മ​ർ​ശ​ന​മാ​ണ് ​താ​ൻ​ ​ഉ​ന്ന​യി​ച്ച​തെ​ന്ന് ​സി.​വി.​ബാ​ല​ച​ന്ദ്ര​ൻ.. ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കൊ​ഴി​ക്ക​ര​യി​ൽ​ ​ന​ട​ന്ന​ ​കു​ടും​ബ​സം​ഗ​മ​ത്തി​ലാ​ണ് ​സി.​വി​ ​ബാ​ല​ച​ന്ദ്ര​ൻ​ ​ബ​ൽ​റാ​മി​നെ​തി​രെ​ ​രൂ​ക്ഷ​ ​വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്.​ ​നൂ​ലി​ൽ​ ​കെ​ട്ടി​യി​റ​ക്കി​യ​ ​നേ​താ​വാ​ണ് ​ബ​ൽ​റാ​മെ​ന്നും​ ​പാ​ർ​ട്ടി​ക്ക് ​വേ​ണ്ടി​ ​ഒ​രു​ ​പ്ര​വ​ർ​ത്ത​ന​വും​ ​ന​ട​ത്താ​തെ​ ​പാ​ർ​ട്ടി​യെ​ ​ന​ശി​പ്പി​ക്കാ​നു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ​ബ​ൽ​റാ​മി​ൽ​ ​നി​ന്നു​ണ്ടാ​കു​ന്ന​ത്.​ ​തൃ​ത്താ​ല​യി​ൽ​ ​ബ​ൽ​റാം​ ​തോ​റ്റ​ത് ​അ​ഹ​ങ്കാ​ര​വും​ ​ധാ​ർ​ഷ്ട്യ​വും​ ​കൊ​ണ്ടാ​ണ്.​ ​പാ​ർ​ട്ടി​ക്ക് ​മേ​ലെ​ ​വ​ള​രാ​ൻ​ ​ആ​രെ​ങ്കി​ലും​ ​ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ​ ​അ​വ​രെ​ ​പി​ടി​ച്ച് ​പു​റ​ത്തി​ട​ണ​മെ​ന്നും​ ​ബാ​ല​ച​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു. ഇ​തി​ന് ,​ ​ചാ​ലി​ശ്ശേ​രി​ ​ആ​ലി​ക്ക​ര​യി​ലെ​ ​കു​ടും​ബ​സം​ഗ​മ​ത്തി​ൽ​ ​വി.​ടി​ ​ബ​ൽ​റാം​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​കേ​ര​ളം​ ​മു​ഴു​വ​ൻ​ ​മാ​റ്റ​ത്തി​ന് ​ത​യാ​റെ​ടു​ക്കു​മ്പോ​ൾ​ ​പി​ന്നി​ൽ​ ​നി​ന്ന് ​കു​ത്ത​രു​ത്.​ ​മാ​റ്റ​ത്തി​ന് ​വേ​ണ്ടി​ ​തൃ​ത്താ​ല​ ​ത​യാ​റാ​കു​മ്പോ​ൾ​ ​ന​മ്മു​ടെ​ ​ഇ​ട​യി​ൽ​ ​നി​ന്നു​ള്ള​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഇ​തി​ന് ​ത​ട​സ്സ​മാ​ക​രു​തെ​ന്നും​ ​ബ​ൽ​റാം​ ​പ​റ​ഞ്ഞു.