കീം : സുപ്രീംകോടതിയിൽ ഇന്ന് നിർണായകം

Tuesday 15 July 2025 12:00 AM IST

ന്യൂഡൽഹി: ഈ അദ്ധ്യയന വർഷത്തെ എൻജിനിയറിംഗ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ നാളെ തുടങ്ങാനിരിക്കെ, കീം പരീക്ഷാ ഫലത്തിൽ സുപ്രീംകോടതി ഇന്ന് സ്വീകരിക്കുന്ന നിലപാട് നിർണായകം. പരീക്ഷാഫലം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിയും, പുന:ക്രമീകരിച്ച റാങ്ക് പട്ടികയും ചോദ്യം ചെയ്‌ത് 12 കേരള സിലബസ് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികളാണ് പരിഗണിക്കുന്നത്.

ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യുമോയെന്നാണ് വിദ്യാർത്ഥികൾ ഉറ്റു നോക്കുന്നത്.,

ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, അഡ്വ. പി.എസ്. സുൽഫിക്കർ അലി എന്നിവർ ഹാജരാകും. തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സി.ബി.എസ്.ഇ വിദ്യാർത്ഥികൾ തടസ ഹർജി സമർപ്പിച്ചിട്ടുണ്ട്.

കീം ഫലം റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റെന്ന് കേരള സിലബസ് വിദ്യാർത്ഥികളുടെ ഹ‌ർജിയിൽ പറയുന്നു. സ്റ്റേയില്ലെങ്കിൽ അപരിഹാര്യമായ നഷ്‌ടമുണ്ടാകും. റാങ്ക് ലിസ്റ്റിൽ സ്റ്റേറ്റ് സിലബസ്,​ സി.ബി.എസ്.ഇ വിദ്യാർത്ഥികൾ തമ്മിലുള്ള അസമത്വം ഇല്ലാതാക്കാനാണ് പ്രോസ്‌പെക്‌ടസിൽ ഭേദഗതി കൊണ്ടുവന്നത്. അക്കാര്യം മനസിലാക്കുന്നതിൽ ഹൈക്കോടതി പരാജയപ്പെട്ടു. പുതിയ റാങ്ക് ലിസ്റ്റ് തങ്ങളെ ഗുരുതരമായി ബാധിക്കും. മാർക്ക് സമീകരണം സംബന്ധിച്ച റിവ്യൂ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു പ്രോസ്‌പെക്‌ടസിലെ ഭേദഗതിയെന്നും ഹർജിയിൽ പറയുന്നു.

പ​കു​തി​ ​വി​ല​ ​ത​ട്ടി​പ്പ്: ഹ​ർ​ജി​ ​ത​ള്ളി

ന്യൂ​ഡ​ൽ​ഹി​:​ ​പ​കു​തി​ ​വി​ല​ ​ത​ട്ടി​പ്പു​ ​കേ​സി​ലെ​ ​പ്ര​തി​സ്ഥാ​ന​ത്തു​ ​നി​ന്ന് ​ഹൈ​ക്കോ​ട​തി​ ​റി​ട്ട​യേ​ർ​ഡ് ​ജ​ഡ്‌​ജി​ ​സി.​എ​ൻ.​ ​രാ​മ​ച​ന്ദ്ര​ൻ​ ​നാ​യ​രെ​ ​ഒ​ഴി​വാ​ക്കി​യ​ ​ഹൈ​ക്കോ​ട​തി​ ​ന​ട​പ​ടി​യി​ൽ​ ​ഇ​ട​പെ​ടാ​ൻ​ ​സു​പ്രീം​കോ​ട​തി​ ​വി​സ​മ്മ​തി​ച്ചു.​ ​ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​'​ജ്വാ​ല​"​ ​ഉ​ൾ​പ്പെ​ടെ​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​ക​ൾ​ ​ത​ള്ളി.​ ​സ​മ​ഗ്ര​ ​അ​ന്വേ​ഷ​ണം​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​കേ​സ് ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തെ​ ​ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​വും​ ​ജ​സ്റ്റി​സു​മാ​രാ​യ​ ​വി​ക്രം​നാ​ഥ്,​ ​സ​ന്ദീ​പ് ​മേ​ത്ത​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​‌​ഞ്ച് ​പ​രി​ഗ​ണി​ച്ചി​ല്ല.​ ​നി​ല​വി​ലെ​ ​അ​ന്വേ​ഷ​ണം​ ​തു​ട​ര​ട്ടെ​യെ​ന്ന് ​നി​ല​പാ​ടെ​ടു​ത്തു.