വിപഞ്ചികയുടെ മരണം: ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസ്

Tuesday 15 July 2025 12:00 AM IST

കൊ​ല്ലം: ച​ന്ദ​ന​ത്തോ​പ്പ് ര​ജി​ത ഭ​വ​നിൽ വി​പ​ഞ്ചി​ക​യും മ​കൾ വൈ​ഭ​വി​യും ഷാർ​ജ​യി​ലെ ഫ്ളാ​റ്റിൽ മ​രി​ച്ച സം​ഭ​വ​ത്തിൽ കു​ണ്ട​റ പൊ​ലീ​സ് കേ​സെ​ടു​ത്തു. വി​പ​ഞ്ചി​ക​യു​ടെ ഭർ​ത്താ​വ് നി​തീ​ഷാ​ണ് ഒ​ന്നാം പ്ര​തി. സ​ഹോ​ദ​രി നീ​തു​വി​നെ ര​ണ്ടാം പ്ര​തി​യും നി​തീ​ഷി​ന്റെ അ​ച്ഛ​ൻ മോഹനനെ മൂ​ന്നാം പ്ര​തി​യു​മാ​ക്കി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വി​പ​ഞ്ചി​ക​യു​ടെ അ​മ്മ ഷൈ​ല​ജ​യു​ടെ പ​രാ​തി​യിൽ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ,സ്​ത്രീ​ധ​ന പീ​ഡ​നം തു​ട​ങ്ങി​യ വ​കു​പ്പു​കളാണ് ചുമത്തിയിരിക്കുന്നത്. വി​വാ​ഹം ക​ഴി​ഞ്ഞ​ത് മു​തൽ നി​തീ​ഷിൽ നി​ന്ന് വി​പ​ഞ്ചി​ക പീ​ഡ​നം നേ​രി​ട്ടി​രു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്. അ​തി​നാൽ ഷാർ​ജ​യിൽ ന​ട​ന്ന കു​റ്റ​കൃ​ത്യം ഇ​വി​ടെ അ​ന്വേ​ഷിക്കണമെന്നാണ് വി​പ​ഞ്ചി​ക​യു​ടെ കു​ടും​ബ​ത്തി​ന്റെ ആ​വ​ശ്യം. ഷാർ​ജ​യി​ലെ പ​രി​ശോ​ധ​ന​ക​ളിൽ വി​ശ്വാ​സ​മി​ല്ലെ​ന്നും നാ​ട്ടിലെ​ത്തി​ക്കു​ന്ന മൃത​ദേ​ഹ​ങ്ങൾ വീ​ണ്ടും പോ​സ്റ്റ്‌​മോർ​ട്ടം ന​ട​ത്താൻ ശ്ര​മി​ക്കു​മെ​ന്നും കു​ടും​ബാം​ഗ​ങ്ങൾ വ്യ​ക്ത​മാ​ക്കി. ഭർ​തൃകു​ടും​ബ​ത്തി​നെതിരെ വി​പ​ഞ്ചി​ക ഫേ​സ്​ബു​ക്കിൽ പ​ങ്കു​വ​ച്ച കു​റി​പ്പ് അ​പ്ര​ത്യ​ക്ഷ​മാ​യ​തിൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പ​രാ​തി​യു​ണ്ട്. വി​പ​ഞ്ചി​ക ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണും ലാ​പ്‌​ടോ​പ്പും കാ​ണാ​താ​യ​തും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കു​ടും​ബം ആ​വ​ശ്യ​പ്പെ​ടു​ന്നു. കഴിഞ്ഞ 8ന് ഷാർ​ജ​സ​മ​യം രാ​ത്രി പ​ത്തോ​ടെ​യാ​ണ് വി​പ​ഞ്ചി​ക​യെ​യും മ​ക​ളെ​യും ഷാർ​ജ അൽ ന​ഹ്​ദ​യി​ലെ ഫ്‌​ളാ​റ്റിൽ മ​രി​ച്ച നി​ല​യിൽ ക​ണ്ടെ​ത്തി​യ​ത്.

വി​പ​ഞ്ചി​ക​യും നി​തീ​ഷും പ്ര​ത്യേ​കം ഫ്ലാറ്റു​ക​ളി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ത്രി കൂ​ട്ടു​കി​ട​ക്കാ​നെ​ത്തി​യ ജോ​ലി​ക്കാ​രി ഏ​റെ​നേ​രം വി​ളി​ച്ചി​ട്ടും വിപഞ്ചിക വാ​തിൽ തു​റ​ന്നി​ല്ല. തു​ടർ​ന്ന് നി​തീ​ഷി​നെ ബ​ന്ധ​പ്പെ​ട്ടു. താ​നും ജോ​ലി​ക്കാ​രി​യും ചേർ​ന്ന് വാ​തിൽ പൊ​ളി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങൾ ക​ണ്ട​തെ​ന്നാ​ണ് നി​തീ​ഷ് പ​റ​ഞ്ഞ​ത്. ഇ​ത് വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്ന് വി​പ​ഞ്ചി​ക​യു​ടെ ബ​ന്ധു​ക്കൾ പറഞ്ഞു.

വി​പ​ഞ്ചി​ക​യു​ടെ​ ​സ​ഹോ​ദ​രൻ നാ​ളെ​ ​ഷാ​ർ​ജ​യി​ലെ​ത്തും

കൊ​ല്ലം​:​ ​വി​പ​ഞ്ചി​ക​യു​ടെ​ ​സ​ഹോ​ദ​ര​ൻ​ ​കാ​ന​ഡ​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​വി​നോ​ദ് ​ഇ​ന്ന് ​ഷാ​ർ​ജ​യി​ലെ​ത്തി​ ​നി​യ​മ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കും.​ ​പ്ര​തി​സ്ഥാ​ന​ത്തു​ള്ള​വ​രെ​ ​ഇ​ന്ത്യ​യി​ലെ​ത്തി​ച്ച് ​വി​ചാ​ര​ണ​ ​ചെ​യ്യ​ണ​മെ​ന്നാ​ണ് ​വി​പ​ഞ്ചി​ക​യു​ടെ​ ​കു​ടും​ബം​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.​ ​വി​പ​ഞ്ചി​ക​യു​ടെ​യും​ ​കു​ഞ്ഞി​ന്റെ​യും​ ​മൃ​ത​ദേ​ഹം​ ​ഒ​രു​മി​ച്ച് ​നാ​ട്ടി​ലെ​ത്തി​ക്കാ​നാ​ണ് ​കു​ടും​ബ​ത്തി​ന്റെ​ ​ശ്ര​മം.​ ​എ​ന്നാ​ൽ​ ​കു​ഞ്ഞി​ന്റെ​ ​മൃ​ത​ദേ​ഹം​ ​ത​ങ്ങ​ൾ​ക്ക് ​വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​ത്തി​ലാ​ണ് ​വി​പ​ഞ്ചി​ക​യു​ടെ​ ​ഭ​ർ​ത്താ​വ് ​നി​തീ​ഷ്.