എൻ.കെ. സുധീർ ബി.ജെ.പിയിൽ
Tuesday 15 July 2025 12:00 AM IST
തിരുവനന്തപുരം: എ.ഐ.സി.സി മുൻ അംഗം എൻ.കെ. സുധീർ ബി.ജെ.പിയിൽ ചേർന്നു. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ലോക്‌സഭാ ഇലക്ഷനിൽ ആലത്തൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. ദളിത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.സി.സി. സെക്രട്ടറി എന്നീ ചുമതലകളും സുധീർ വഹിച്ചിട്ടുണ്ട്.