ആർക്കിടെക്ചർ: യോഗ്യതാ മാർക്ക് പരിശോധിക്കാം
Tuesday 15 July 2025 12:26 AM IST
തിരുവനന്തപുരം: ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ ഓൺലൈനായി നൽകിയ യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും www.cee.kerala.gov.in വെബ്സൈറ്റിൽ 16ന് രാത്രി 12വരെ പരിശോധിക്കാം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487