അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി ഇന്നെത്തും
Tuesday 15 July 2025 12:27 AM IST
തിരുവനന്തപുരം: ചികിത്സയ്‌ക്കായി അമേരിക്കയിൽ പോയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരിച്ചെത്തിയേക്കും. കഴിഞ്ഞ നാലിനാണ് ഭാര്യ കമല വിജയനൊപ്പം അദ്ദേഹം അമേരിക്കയിലെ മയോ ക്ളിനിക്കിൽ ചികിത്സയ്‌ക്ക് പോയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദുബായിൽ എത്തിയിരുന്നു. അവിടെ മകനും കുടംബത്തിനുമൊപ്പം ഒരു ദിവസം ചെലവഴിച്ച ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചത്.