കേരളസർവകലാശാല
പരീക്ഷകൾ മാറ്റിവെച്ചു
കേരളസർവകലാശാല 2025 ജൂലൈ 21ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.ബി.എ ഡിഗ്രി, ജൂലൈ 2025 പരീക്ഷകൾ മാറ്റിവെച്ചു (2020 & 2023 സ്കീം) പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചു കേരളസർവകലാശാല ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം സ്പോർട്‌സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്‌ത് സ്പോർട്‌സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.സ്പോർട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർ 16ന് 12ന് മുൻപായി എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് കോളേജുകളിൽ ഹാജരാകേണ്ടതാണ്. വെബ്‌സൈറ്റ് (https://admissions.keralauniversity.ac.in) ഫോൺ: 8281883052, 8281883053.
പരീക്ഷഫലം
കേരളസർവകലാശാല യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടം മൂന്നാം സെമസ്റ്റർ ബി.ടെക് ഡിസംബർ 2024 (റെഗുലർ 2020 സ്കീം- 2023 അഡ്‌മിഷൻ & സപ്ലിമെന്ററി 2020-2022 അഡ്‌മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും 23 വരെ അപേക്ഷിക്കാം വെബ്സൈറ്റിൽ. ( www.keralauniversity.ac.in).