'യൂത്ത് കോൺഗ്രസ് ആളെ കൂട്ടണം"  പി.ജെ. കുര്യനെ പിന്തുണച്ച് ചെന്നിത്തല

Tuesday 15 July 2025 12:00 AM IST

പത്തനംതിട്ട: ആളില്ലാത്ത സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂട്ടണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല

പറഞ്ഞു. യൂത്ത് കോൺഗ്രസിനെ വിമർശിച്ചുള്ള കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം പ്രൊഫ. പി.ജെ. കുര്യന്റെ പ്രസ്താവനയെ പിന്തുണച്ചായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. സംഘടനയുടെ പ്രവർത്തനം യൂത്ത് കോൺഗ്രസ് ശക്തിപ്പെടുത്തണം. കുര്യന്റെ പ്രസ്താവന സദുദ്ദേശ്യത്തോടെയാണ്. പാർട്ടി യോഗത്തിലാണ് കാര്യങ്ങൾ പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

 യൂത്ത് കോൺഗ്രസിന് കമ്മിറ്റികളില്ലെന്ന് കുര്യൻ

യൂത്ത് കോൺഗ്രസിനെക്കുറിച്ച് പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്ന് പി.ജെ. കുര്യൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും യൂത്ത് കോൺഗ്രസ് കമ്മിറ്റികളില്ല. സമരം കണ്ടല്ല, തിരഞ്ഞെടുപ്പ് കണ്ടാണ് ഇതുപറഞ്ഞത്. സി.പി.എമ്മിന്റെ ഗുണ്ടായിസം നേരിടണമെങ്കിൽ കോൺഗ്രസിനും ചെറുപ്പക്കാർ വേണം. യുവാക്കൾ പഞ്ചായത്തുതലങ്ങളിലും പ്രവർത്തിക്കണം. പാർട്ടിക്കുവേണ്ടി താൻ പറഞ്ഞ കാര്യങ്ങളിൽ എവിടെയാണ് ദോഷം. നിലമ്പൂരിൽ വീടുകളിൽപ്പോയ ചാണ്ടി ഉമ്മൻ മാതൃകയാണെന്നും കുര്യൻ പറഞ്ഞു.

'​ഇ​ന്നോ​വ​ ​കാ​റി​ൽ​ ​ഗ്ളാ​സി​ട്ടു പോ​യാ​ൽ​ ​സ​മ​രം​ ​കാ​ണി​ല്ല" ​ ​പി.​ജെ.​ ​കു​ര്യ​ന് ​കെ.​എ​സ്.​യു​വി​ന്റെ​ ​ക​ത്ത്

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്നോ​വ​ ​കാ​റി​ൽ​ ​ഗ്ളാ​സി​ട്ട് ​പോ​യാ​ൽ​ ​ത​ങ്ങ​ളു​ടെ​ ​സ​മ​രം​ ​കാ​ണാ​നാ​കി​ല്ലെ​ന്ന് ​മു​തി​ർ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​പി.​ജെ.​ ​കു​ര്യ​ന് ​കെ.​എ​സ്.​യു​വി​ന്റെ​ ​ക​ത്ത്.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​നെ​തി​രെ​ ​പ​ര​സ്യ​ ​വി​മ​ർ​ശ​നം​ ​ന​ട​ത്തി​യ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​കു​ര്യ​ന് ​ഫേ​സ്ബു​ക്കി​ലൂ​ടെ​ ​കെ.​എ​സ്.​യു​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​രു​ൺ​ ​രാ​ജേ​ന്ദ്ര​ൻ​ ​ക​ത്തെ​ഴു​തി​യ​ത്. മ​ന്ത്രി​ ​ആ​ർ.​ ​ബി​ന്ദു​വി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വ​സ​തി​യി​ലേ​ക്ക് ​കെ.​എ​സ്.​യു​ ​ന​ട​ത്തു​ന്ന​ ​മാ​ർ​ച്ചി​ൽ​ ​കു​ര്യ​നെ​ ​ക്ഷ​ണി​ച്ചാ​ണ് ​ക​ത്തെ​ഴു​തി​യ​ത്.​ ​'​നാ​ളെ​ ​സാ​റ് ​വ​ര​ണം,​ ​സാ​റ് ​കാ​ണ​ണം,​ ​സാ​റ് ​കേ​ൾ​ക്ക​ണം,​ ​സാ​റ് ​എ​ന്നി​ട്ട് ​വീ​ണ്ടു​മൊ​രു​ ​പ്ര​തി​ക​ര​ണം​ ​ന​ട​ത്ത​ണം.​ ​അ​ല്ലാ​തെ​ ​ഇ​ന്നോ​വ​ ​കാ​റി​ൽ​ ​ഗ്ളാ​സി​ട്ട് ​പോ​യാ​ൽ​ ​ചി​ല​പ്പോ​ൾ​ ​ഞ​ങ്ങ​ളു​ടെ​ ​സ​മ​ര​ങ്ങ​ളെ​ ​സാ​റി​ന് ​കാ​ണാ​ൻ​ ​പ​റ്റി​യെ​ന്നു​ ​വ​രി​ല്ല.​ ​സാ​റി​ന് ​കേ​ൾ​ക്കാ​ൻ​ ​പ​റ്റി​യെ​ന്ന് ​വ​രി​ല്ല.​ ​സാ​ർ​ ​നാ​ളെ​ ​കു​റ​ഞ്ഞ​ ​പ​ക്ഷം​ ​എ.​സി​ ​റൂ​മി​ലി​രു​ന്ന് ​വാ​ർ​ത്ത​ ​കാ​ണു​മ്പോ​ൾ​ ​ക​ണ്ണ​ട​ ​ഒ​ന്നു​ ​തു​ട​ച്ചു​വ​ച്ചി​ട്ടെ​ങ്കി​ലും​ ​കാ​ണ​ണം.​ ​എ​ന്നാ​ലേ​ ​കെ.​എ​സ്.​യു​വി​ന്റെ​ ​സ​മ​ര​മാ​ണെ​ന്ന് ​ഒ​രു​ ​പ​ക്ഷേ​ ​മ​ന​സി​ലാ​വൂ​"​-​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ക​ത്തി​ലെ​ ​വാ​ച​ക​ങ്ങ​ൾ.