സൗജന്യ ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസത്തിന് അപേക്ഷ ക്ഷണിച്ചു

Tuesday 15 July 2025 12:46 AM IST

തിരുവനന്തപുരം: രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റി​റ്റ്യൂഷൻ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സൗജന്യ ഹോട്ടൽ മാനേജ്‌മെന്റ് ഒരു വർഷ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.പാലക്കാട് മൺകരയിലുള്ള രാജധാനി ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റിലും ആ​റ്റിങ്ങൽ നഗരൂരുള്ള രാജധാനി ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലും തിരുവനന്തപുരം തൈക്കാടുള്ള രാജധാനി ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റിലുമാണ് അവസരം.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് മുൻഗണന. എസ്.എസ്.എൽ.സി സർട്ടിഫിക്ക​റ്റിന്റെ കോപ്പി,പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡോ.ബിജു രമേശ്,ചെയർമാൻ,രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റി​റ്റ്യൂഷൻസ്,കിഴക്കേകോട്ട, തിരുവനന്തപുരം 695023 വിലാസത്തിൽ 25ന് മുൻപ് അപേക്ഷ അയയ്ക്കണം. ഫോൺ:0471 2547733.