ട്രിവാൻഡ്രം റോയൽസ് കോച്ചായി എസ്.മനോജ്

Tuesday 15 July 2025 12:02 AM IST

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ട്രിവാൻഡ്രം റോയൽസ് ടീമിന്റെ മുഖ്യപരിശീലകനായി മുൻ കേരള രഞ്ജി താരം എസ്.മനോജിനെ നിയമിച്ചു. കഴിഞ്ഞ സീസണിൽ ബാറ്റിംഗ് കോച്ചായിരുന്നു. കേരള അണ്ടർ-19 ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനും കെ.സി.എ ടാലന്റ് റിസർച്ച് ഡവലപ്‌മെന്റ് ഓഫീസറുമായിരുന്നു. അഭിഷേക് മോഹനാണ് ബൗളിംഗ് കോച്ച്. ഫീൽഡിംഗ് കോച്ചായി മദൻ മോഹനും ഫിസിയോയായി അരുൺ റോയ്‌യും സ്ട്രെംഗ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ചായി എ.എസ് ആശിഷും വീഡിയോ അനലിസ്റ്റായി ഉമേഷ് വി.എസും ടീം മാനേജരായി രാജു മാത്യുവും പ്രവർത്തിക്കും.

സിനിമാ സംവിധായകൻ പ്രിയദർശൻ, കല്യാണി പ്രിയർദർശൻ, കീർത്തി സുരേഷ് എന്നിവർ നേതൃത്വം നൽകുന്ന പ്രോ വിഷൻ സ്‌പോർട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് ട്രിവാൻഡ്രം റോയൽസ് ടീമുടമകൾ.