ആർ.എസ്.പി പ്രതിഷേധ പ്രകടനവും ജനകീയ കൂട്ടായ്മയും

Tuesday 15 July 2025 12:16 AM IST
ആർ.എസ്.പി വെളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓടനാവട്ടത്ത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും ജനകീയ കൂട്ടായ്മയും ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എം.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: സംസ്ഥാനത്തെ ആരോഗ്യമേഖലയെ തകർക്കുന്ന എൽ.ഡി.എഫ് സർക്കാരിനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനുമെതിരെ ശക്തമായ പ്രതിഷേധവുമായി ആർ.എസ്.പി വെളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓടനാവട്ടത്ത് പ്രതിഷേധ പ്രകടനവും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രി രാജിവെക്കുന്നതുവരെ ആർ.എസ്.പിയുടെ പ്രതിഷേധം തുടരുമെന്ന് ജനകീയ സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എം.എസ്.ഗോപകുമാർ പ്രഖ്യാപിച്ചു.

വെളിയം ഉദയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ ആർ.എസ്.പി വെളിയം ലോക്കൽ കമ്മിറ്റി സെക്രട്ടറി കുടവട്ടൂർ രഞ്ജിത്ത് സംസാരിച്ചു. ആർ.എസ്.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗങ്ങളായ ആർ. ഉദയകുമാർ, പുതുവീട് അശോകൻ, വെളിയം അശോകൻ, വെളിയം നെൽസ്യന്ദ്രൻ, ഉമേഷ് വെളിയം, കുടവട്ടൂർ ഉദയകുമാർ, മുട്ടറ മുരളി, മുട്ടറ രവി, അനീഷ് കുടവട്ടൂർ, ഷിബു കായില, ജോർജുകുട്ടി ഓടനാവട്ടം, വേളൂർ ജോയ്, തോമസ് നെടുംപണ, മധു പൂവൺ, ഓടനാവട്ടം ജോർജുകുട്ടി, ജോൺ ആറ്റുവാരം, അമ്മിണി ശശിധരൻ പിള്ള, മാലയിൽ ബാലചന്ദ്രൻ പിള്ള തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.