11കാരിക്ക് ലൈംഗിക പീഡനം: മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവും പിഴയും

Tuesday 15 July 2025 12:57 AM IST

മഞ്ചേരി : പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസാ അദ്ധ്യാപകന് മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി 86 വർഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ഒതുക്കുങ്ങൽ ചീരിക്കപ്പറമ്പിൽ ജാബിർ അലിയെയാണ് (30) ജഡ്ജ് എ.എം. അഷ്റഫ് ശിക്ഷിച്ചത്. 2022 ഏപ്രിൽ 21ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ പഠിപ്പിക്കുന്നതിനിടെ മേശക്കരികിലേക്ക് വിളിപ്പിക്കുകയും ഫോണിൽ അശ്ലീല ചിത്രം കാണിക്കുകയുമായിരുന്നു. സ്വകാര്യഭാഗങ്ങളും പ്രദശിപ്പിച്ചതായി പരാതിയുണ്ട്. തുടർന്ന് പ്രതിയുടെ ആവശ്യപ്രകാരം ചോക്ക് കൊണ്ടുവരുന്നതിനായി കെട്ടിടത്തിന്റെ താഴെ നിലയിലെ ഓഫീസിലേക്ക് പോയ പോക്‌സോ ആക്ടിലെ അഞ്ച് (എം) പ്രകാരം 40 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്നു മാസത്തെ അധിക തടവും അനുഭവിക്കണം. പീഡനത്തിന് അഞ്ച് (എഫ്) വകുപ്പു പ്രകാരം ഇതേ ശിക്ഷ അനുഭവിക്കണം. കുട്ടിയെ അശ്ലീല ചിത്രം കാണിച്ചതിന് 11(മൂന്ന്) വകുപ്പ് പ്രകാരവും സ്വകാര്യ ഭാഗ പ്രദർശനത്തിന് 11(ഒന്ന്) വകുപ്പ് പ്രകാരവും മൂന്നു വർഷം വീതം കഠിനതടവ് 25,​000 രൂപ വീതം പിഴ എന്നിങ്ങനെയും ശിക്ഷയനുഭവിക്കണം. പിഴയടച്ചില്ലെങ്കിൽ ഒരു മാസം വീതം അധികതടവ് അനുഭവിക്കണം. പ്രതിയുടെ റിമാൻഡ് കാലാവധി ശിക്ഷയായി പരിഗണിക്കുമെന്നും തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നും കോടതി വിധിച്ചു. പ്രതി പിഴയടക്കുന്ന പക്ഷം പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകണം. കൂടാതെ സർക്കാരിന്റെ വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരം അതിജീവിതയ്ക്ക് കൂടുതൽ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി കോടതി ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകി.പ്രതിയെ തവനൂർ ജയിലിലേക്കയച്ചു.