മല്ലപ്പള്ളി - പുല്ലുകുത്തി റോഡ് ഗതാഗതം പൂർണമായും നിരോധിച്ചു

Tuesday 15 July 2025 12:59 AM IST

മല്ലപ്പള്ളി : മല്ലപ്പള്ളി - പുല്ലുകുത്തി റോഡിലെ തൊട്ടിപ്പടി ഭാഗത്ത് റോഡിൽ ഗർത്തം രൂപപെട്ടതിനെ തുടർന്ന് റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടികാട്ടി കേരള കൗമുദി നിരന്തരം വാർത്ത റിപ്പോർട്ട് ചെയ്തതതിനെ തുർന്നാണ് നടപടി.

പുനർനിർമാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ ഉൾപ്പെടെയുള്ള ആളുകൾ ഈ സ്ഥലത്തെ നിർമ്മാണ പ്രക്രിയകൾ ആരംഭിച്ചെ എങ്കിലും പ്രദേശത്ത് അഗാധമായ ഗർത്തം വീണ്ടും രൂപപ്പെട്ടതിനാൽ ഈ ശ്രമം ഉപേക്ഷിച്ചിരുന്നു. ജെ.സി.ബി ഉപയോഗിച്ച് ഈ സ്ഥലത്ത് നിർമ്മാണ പ്രക്രിയകൾ ആരംഭിച്ച തോട് നിലവിൽ ഉണ്ടായിരുന്ന ഗർത്തത്തിന്റെ വ്യാപ്തി വർദ്ധിക്കുകയും ജെ.സി.ബി താഴ്ന്നു പോകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറുകയുമായിരുന്നു. തുടർന്ന് പ്രവർത്തനങ്ങൾ താർക്കാലികമായി നിറുത്തിവച്ചു. തിരുവല്ലയിൽ നിന്നും എത്തിയ പി.ഡബ്ലിയുഡി മെയിന്റ്നസ് സംഘമാണ് തിരികെ മടങ്ങിയത്. മല്ലപ്പള്ളി പുല്ലു കുത്തി റോഡിലെ ഗതാഗതം പൂർണമായും തടഞ്ഞു. പ്രദേശവാസിയായ ഷീല മുൻകൈ എടുത്താണ് ആളുകൾ ഒപ്പുവച്ച പരാതി അതികാരികൾക്ക് കൈമാറിയത്. അടിയന്തരമായി കലുങ്കിന്റെ അറ്റകുറ്റപ്പണി നടത്തി റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.