കല്ലട സൗഹൃദം ക്വിസ് മത്സരം

Tuesday 15 July 2025 1:11 AM IST

പടി.കല്ലട: കല്ലട സൗഹൃദം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കോതപുരം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ അക്ഷയ്, ആമിന എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി.

തേവലക്കര ഗേൾസ് ഹൈസ്കൂളിലെ ഗായത്രി കൃഷ്ണ, അമേയ, സംഘമിത്ര, മുഖത്തല സെന്റ് ജൂഡ് എച്ച്.സിലെ ആസിഫ് അലി, ഹരിപ്രിയ, മുഹമ്മദ് ഫർഹാൻ എന്നീ ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് യഥാക്രമം 5001, 3001, 2001 രൂപ വീതം ക്യാഷ് അവാ‌ർഡും ട്രോഫിയും നൽകി.

മത്സരത്തിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു. ജയ്ക്കർ.ടി തലയോലപ്പറമ്പ് മത്സരം ഉദ്ഘാടനം ചെയ്തു. ഡോ. രമ്യ രമണൻ സമ്മാനദാനം നിർവഹിച്ചു. ശ്രീനാരായണ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ജി.കനകമ്മ ആശംസയും കല്ലട സൗഹൃദം ക്വിസ് കമ്മിറ്റി കൺവീനർ ശ്യാം.എസ് തണൽ നന്ദിയും പറഞ്ഞു.