മത്സ്യവിപണിയിൽ മൂല്യവദ്ധന: കൈകോർത്ത് കുടുംബശ്രീ

Tuesday 15 July 2025 1:12 AM IST

കൊ​ല്ലം: കാർ​ഷി​ക, മൃ​ഗ​സം​ര​ക്ഷ​ണ, സം​രം​ഭ മേ​ഖ​ല​യിൽ നി​റ​സാ​ന്നി​ദ്ധ്യ​മാ​യ അ​യൽ​ക്കൂ​ട്ടാം​ഗ​ങ്ങൾ​ക്ക് മ​ത്സ്യ​ക്കൃ​ഷി​യു​ടെ സാ​ദ്ധ്യ​ത​കൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താൻ അ​വ​സ​ര​മൊ​രു​ക്കി കു​ടും​ബ​ശ്രീ. മേഖലയിൽ കൂടുതൽ തൊ​ഴി​ല​വ​സ​ര​ങ്ങൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന് നി​ര​വ​ധി പ്ര​വർ​ത്ത​ന​ങ്ങ​ളാ​ണ് ഈ സാ​മ്പ​ത്തി​ക വർ​ഷം കു​ടും​ബ​ശ്രീ ആ​സൂ​ത്ര​ണം ചെ​യ്തിരിക്കുന്നത്.

പ​ദ്ധ​തി ന​ട​ത്തി​പ്പി​ന് മു​ന്നോ​ടി​യാ​യി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്റെ നേ​തൃ​ത്വ​ത്തിൽ തീ​ര​ദേ​ശ മേ​ഖ​ല​യി​ലും ഉൾ​നാ​ടൻ ജ​ലാ​ശ​യ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക്ക​രി​ച്ചും മ​ത്സ്യമേ​ഖ​ല​യിൽ പ്ര​വർ​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ സം​രം​ഭ​കർ​ക്ക് ഫി​ഷ​റീ​സ് അ​ധി​ഷ്ഠി​ത പ്ര​വർ​ത്ത​ന​ങ്ങ​ളു​ടെ ഏ​ക ദി​ന ശിൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. അ​ധി​ക​വ​രു​മാ​ന ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ക്ല​സ്റ്റ​റു​കൾ രൂ​പീ​ക​രി​ച്ചാ​ണ് പ്ര​വർ​ത്ത​നം.

നി​ല​വിൽ ഫി​ഷ​റീ​ഷ് ക്ല​സ്റ്റർ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള സർ​വേ​യാ​ണ് ജി​ല്ല​യിൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യിൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള പ്രൊ​ഡ്യൂ​സർ ഗ്രൂ​പ്പു​ക​ളു​മാ​യി ചേർ​ന്നാ​യി​രി​ക്കും ക്ല​സ്റ്റ​റു​കൾ പ്ര​വർ​ത്തി​ക്കു​ക.

സംരംഭക വിപണി ഉണരും

 പി​ടി​ക്കു​ന്ന മ​ത്സ്യം അ​തേ​പ​ടി വിൽ​ക്കു​ക​യാ​ണ് പ​തി​വ്

 ഇ​തി​ന​പ്പു​റം കോൾ​ഡ് സ്റ്റോ​റേ​ജ്, ക​യ​റ്റു​മ​തിയിൽ ഒ​തു​ങ്ങു​ന്നു

 മാംസ്യ​വും ധാ​തു​ക്ക​ളും അ​ട​ങ്ങി​യ മ​ത്സ്യ​ത്തെ മൂ​ല്യ​വർ​ദ്ധി​ത ഉത്പ​ന്ന​ങ്ങളാക്കും

 ഇ​തു​വ​ഴി സം​രം​ഭ​ക​രു​ടെ വി​പ​ണി വി​പു​ലീ​ക​രി​ക്കും

 കാ​ല​ഘ​ട്ട​ത്തിനനുസരിച്ച് ഭ​ക്ഷ​ണ രീ​തി​കൾ മാ​റു​ന്നു

 മ​ത്സ്യഭ​ക്ഷ​ണത്തിൽ മാ​റ്റ​ങ്ങൾ വ​രു​ത്തി ലാ​ഭ​ക​ര​മാ​യ മേ​ഖ​ല സൃ​ഷ്ടി​ക്കൽ

 ഇതിലൂടെ സം​രം​ഭ​കർ​ക്ക് അ​വ​സ​ര​ങ്ങളേറെ

സം​രം​ഭ​ക​രിൽ നിന്ന് നൂ​ത​ന ആ​ശ​യ​ങ്ങൾ കണ്ടെത്തി മ​ത്സ്യ ഉത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന സാ​ദ്ധ്യ​ത വി​പു​ലീ​ക​രി​ക്കുകയാണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടുന്നത്.

കു​ടും​ബ​ശ്രീ അ​ധി​കൃ​തർ