കലാനിധി വി.ദക്ഷിണാമൂർത്തി പുരസ്‌കാരം രമേഷ് പുതിയമഠത്തിന്
തിരുവനന്തപുരം: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്‌സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ വി.ദക്ഷിണാമൂർത്തി മീഡിയ പുരസ്‌കാരം കേരളകൗമുദി ചീഫ് സബ് എഡിറ്റർ രമേഷ് പുതിയമഠത്തിന്. എഴുത്തിന്റെ മേഖലയിലെ മികവിനാണ് പുരസ്‌കാരം. 20ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നോവലിസ്റ്റ് സാറാ ജോസഫ് പുരസ്‌കാരം നൽകുമെന്ന് കലാനിധി ചെയർപേഴ്‌സൺ ഗീതാ രാജേന്ദ്രൻ അറിയിച്ചു. കെ.കെ.അജിത്കുമാർ (മാതൃഭൂമി), പി.വി.ജീജോ (ദേശാഭിമാനി), അനിൽകുമാർ ഒഞ്ചിയം (ജനയുഗം), സജി ശ്രീവത്സം (മാധ്യമം), ദീപു മുട്ടക്കാട്, ജിതേഷ് പനയറ (കൈരളി ടി.വി), സജി തറയിൽ (കേരളവിഷൻ), രാജേഷ്‌കുമാർ മഠത്തിൽ (കാലിക്കറ്റ് ന്യൂ മീഡിയ), കെ.പി.രമേഷ് (എ.സി.വി ന്യൂസ്), വർഷ ഗിരീഷ് (അമൃത ടി.വി), ദേവരാജ് കന്നാട്ടി (ട്രൂവിഷൻ ന്യൂസ്) എന്നിവരും പുരസ്‌കാരങ്ങൾ നേടി. കലാനിധിയുടെ ചുനക്കര രാമൻകുട്ടി സ്മൃതി പുരസ്‌കാരത്തിന് ഹാഷിം കടുപ്പാടത്ത്, ഉമാദേവി തുരത്തേരി, ആമിന സഹീർ, സൗമ്യകൃഷ്ണ എന്നിവരും അർഹരായി. എഴുത്തുകാരായ പി.കെ.ഗോപി, പി.ആർ.നാഥൻ, പി.അനിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.