ഉത്തരവാദിത്ത ടൂറിസം: 7.05 കോടി രൂപയുടെ ഭരണാനുമതി

Tuesday 15 July 2025 3:07 AM IST

തിരുവനന്തപുരം:കേരള റസ്‌പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ വിവിധ പദ്ധതികൾക്കായി സംസ്ഥാന സർക്കാർ 7.05 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് തുക അനുവദിച്ചതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായുള്ള അനുഭവേദ്യ ടൂറിസത്തിലൂടെ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.മൂന്നാറിനെ നെറ്റ് സീറോ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന് 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.