ജസ്റ്റിസ് ഡി.കെ. സിംഗിന് സ്ഥലംമാറ്റം
Tuesday 15 July 2025 3:14 AM IST
ന്യൂഡൽഹി: കേരള ഹൈക്കോടതി ജഡ്‌ജി ദിനേശ് കുമാർ സിംഗിന് കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം. കഴിഞ്ഞ മേയ് 26ന് സുപ്രീംകോടതി കൊളീജിയം അയച്ച സ്ഥലമാറ്റ പട്ടിക അംഗീകരിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ജസ്റ്റിസ് ഡി.കെ. സിംഗ് ഉൾപ്പെടെ 17 ഹൈക്കോടതി ജഡ്‌ജിമാരെയാണ് സ്ഥലംമാറ്റിയത്. കീം പരീക്ഷാഫലം റദ്ദാക്കിയത് അടക്കം സുപ്രധാന വിധികൾ ഡി.കെ.സിംഗിന്റെ ബെഞ്ച് പുറപ്പെടുവിച്ചിരുന്നു.