സിഫ്‌റ്റ് ധാരണാ പത്രം ഒപ്പിട്ടു
Tuesday 15 July 2025 2:49 PM IST
കൊച്ചി: ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യാൻ ശാസ്ത്രീയവും സാങ്കേതികവുമായ പിന്തുണ നൽകാൻ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനവും (സിഫ്‌റ്റ്) ട്രൂബ്ലെൻഡ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു.
ട്രൂബ്ലെൻഡിന്റെ ഉത്പന്നങ്ങൾക്ക് സംഭരണ കാലാവധി, പാക്കേജിംഗ്, പോഷകമൂല്യം, ഗുണനിലവാരം എന്നിവ വർദ്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യയും സഹായവും സിഫ്‌റ്റ് നൽകും. സിഫ്‌റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാനും ട്രൂബ്ലെൻഡ് ഡയറക്ടർ ലക്ഷ്മി ഇകാരത്ത് ചാരുദത്തും ധാരണാപത്രത്തിൽ ഒപ്പുവച്ചു. വില്പനയ്‌ക്ക് തയ്യാറാക്കുന്ന ലഘുഭക്ഷണങ്ങൾ ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായി ശുദ്ധത ഉറപ്പാക്കി വിതരണം ചെയ്യുകയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യമെന്ന് ഡോ. ജോർജ് നൈനാൻ പറഞ്ഞു.