ഡോ. നാസർ യൂസഫിന് നേട്ടം
Tuesday 15 July 2025 2:52 PM IST
കൊച്ചി: ക്ഷയരോഗം, ശ്വാസകോശരോഗങ്ങൾ എന്നിവയിലെ ശസ്ത്രക്രിയകളിലെ സംഭാവനകൾക്കുള്ള ഡോ.എൻ.എസ് ത്രിപാഠി സ്‌മാരക പുരസ്‌കാരത്തിന് ഡോ. നാസർ യൂസഫ് അർഹനായി. ജയ്‌പൂരിൽ നടന്ന ചടങ്ങിൽ അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. കേരളത്തിൽ നിന്ന് പുരസ്‌കാരം നേടുന്ന ആദ്യ സർജനാണ് കാക്കനാട് സൺറൈസ് ആശുപത്രിയിലെ തൊറാസിക് സർജറി മേധാവിയായ ഡോ. നാസർ യൂസഫ്. യുണൈറ്റഡ് അക്കാഡമി ഒഫ് പൾമനറി മെഡിസിൻ ഇന്ത്യ സംഘടിപ്പിച്ച സമ്മേളനത്തിൽ നാഷണൽ മെഡിക്കൽ കമ്മിഷൻ ചെയർമാനും നീതി ആയോഗ് അംഗവുമായ ഡോ. ബി.എൻ. ഗംഗാധറിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മണിപ്പാൽ സർവകലാശാലയിൽ പ്രൊഫസറുമാണ് ഡോ. നാസർ യൂസഫ്.