ജയശ്രുതി ഫൈൻ ആർട്സ് ഹാളിൽ

Tuesday 15 July 2025 3:49 PM IST

കൊച്ചി: കെ. ജയകുമാറിന്റെ ഗാനരചനയുടെ 50 വർഷം ജയശ്രുതി എന്ന പേരിൽ കേരള ഫൈൻ ആർട്‌സ് സൊസൈറ്റി, എം.കെ അർജ്ജുനൻ മാസ്റ്റർ ഫൗണ്ടേഷൻ, കൊച്ചിൻ ആർട്സ് സ്‌പെയ്സ് കൊച്ചി എന്നിവയുടെ ആഭിമുഖ്യത്തിൽ ഈമാസം 20ന് വൈകിട്ട് 5ന് ഫൈൻ ആർട്സ് ഹാളിൽ ആഘോഷിക്കും. ലതിക, ചിത്ര അരുൺ, രശ്മി, ശ്രീജ, ഫാത്തിമ, രാധാകൃഷ്ണൻ, സുദീപ്, അഫ്‌സൽ, സാബു, വിജേഷ് ഗോപാൽ, ദേവദാസ്, ഗണേഷ് പ്രഭു, മോഹൻ എസ്. മേനോൻ തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. കെ. ജയകുമാർ, മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ, ഗോകുലം ഗോപാലൻ, ഡോ.എ.വി അനുപ്, വിദ്യാധരൻ തുടങ്ങിയവർ സംസാരിക്കും. പ്രവേശനം സൗജന്യമാണ്.